Teaching practice phase 2 ::Weekly reflection

          Teaching practice phase 2 ::Weekly reflection

                           07-11-2018 മുതൽ ബി.എഡ്. കോഴ്സിന്റെ ഭാഗമായി മുപ്പത് ദിവസത്തെ ട്രെയിനിങ് ഉണ്ടായിരുന്നു.ഗവ.എച്ച്.എസ്.എസ്.കോയിക്കൽ സ്കൂളാണ് ട്രെയിനിങ്ങിനായി എനിക്ക് ലഭിച്ചത്.ഞങ്ങൾ 15 പേരാണ് ഇവിടെ ട്രെയിനിങ്ങിനായി എത്തിയത്.രാവിലെ 9.30ന് ആരംഭിക്കുന്ന ക്ലാസുകൾ വൈകിട്ട് 4.30ന് അവസാനിക്കും. ദിവസവും 8 പിരീഡുകളാണ് ഉള്ളത്. രാജു സർ ആയിരുന്നു എന്റെ കൺസൾട്ടന്റ് ടീച്ചർ
 ഞങ്ങൾ എല്ലാവരും 9.30 ന് അകം തന്നെ സ്കൂളിൽ എത്തിച്ചേർന്നു. സ്കൂളിലെ എച്ച്.എം ആയ സീറ്റ ടീച്ചർ ഞങ്ങൾക്ക് ചില നിർദേശങ്ങൾ നൽകി.ശേഷം ഞങ്ങൾക്കായി അനുവദിച്ച മുറിയിലേക്ക് പോയി.
ഈ ആഴ്ച 'മാണിക്യവീണ' എന്ന എട്ടാം ക്ലാസിലെ കേരളപാഠാവലിയിലെ പാഠം ഞാൻ പഠിപ്പിച്ചു തീർത്തു. ഒൻപതിലെ 'സഫലമീ യാത്ര' എന്ന പാഠത്തിന്റെ കുറച്ച് ഭാഗവും പഠിപ്പിച്ചു.ICT അധിഷ്ഠിത ക്ലാസ് മുറികളിലാണ് ഞാൻ പഠിപ്പിച്ചത്. അതിനാൽ വീഡിയോയും മറ്റും "സമഗ്ര" എന്ന വെബ് സൈറ്റിൽ നിന്നും എടുക്കുവാൻ സാധിച്ചു.

Comments

Popular posts from this blog

PRACTICUM: "പൂക്കളും ആണ്ടറുതികളും"എന്ന വി.ടി.ഭട്ടതിരിപ്പാടിന്റെ ലേഖനത്തെ ആസ്പദമാക്കി കേരളീയരുടെ ദേശീയ ഉത്സവമായ ഓണത്തെക്കുറിച്ച് ഒരു പഠനം.

FIELD TRIP