എട്ടാം ആഴ്ച 14-1-2019 മുതൽ18-1-2019 വരെ

എട്ടാം ആഴ്ച 14-1-2019 മുതൽ18-1-2019 വരെ 

             ഈ ആഴ്ചയും കൃത്യ സമയത്ത് തന്നെ സ്കൂളിൽ എത്തിച്ചേരാൻ സാധിച്ചു. ഞങ്ങളുടെ ട്രെയിനിങ്ങ് ഈ ആഴ്ച തീർന്നു. 'മതിലേരിക്കന്നി', "നനയാത്ത മഴ" എന്നീ പാഠങ്ങൾ ഞാൻ പഠിപ്പിച്ചു.പതിനാലാം തീയതി ഞാൻ അച്ചീവ്മെൻറ് ടെസ്റ്റ് നടത്തി.അതിന്റെ പേപ്പറുകളും മറ്റും കുട്ടികൾക്ക് നൽകി.


         പതിനെട്ടാം തീയതി ഉച്ചവരെയേ ക്ലാസ് ഉണ്ടായിരുന്നുള്ളൂ. സ്കൂളിലെ പ്രധാനാധ്യാപികയും മറ്റ് അധ്യാപകരും ഞങ്ങൾക്ക് യാത്രയയപ്പ് നൽകി. കുട്ടികൾക്ക് ഞങ്ങൾ മധുര പലഹാരങ്ങൾ നൽകി.കോയിക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ഓരോ ദിനവും എനിക്ക് മറക്കാൻ കഴിയാത്ത കുറേയേറെ നിമിഷങ്ങളെ സമ്മാനിക്കുകയും ഉണ്ടായി. കുട്ടികളെ പിരിയുന്നതിലും മറ്റും എനിക്ക് വിഷമം ഉണ്ടായിരുന്നു.

Comments

Popular posts from this blog

PRACTICUM: "പൂക്കളും ആണ്ടറുതികളും"എന്ന വി.ടി.ഭട്ടതിരിപ്പാടിന്റെ ലേഖനത്തെ ആസ്പദമാക്കി കേരളീയരുടെ ദേശീയ ഉത്സവമായ ഓണത്തെക്കുറിച്ച് ഒരു പഠനം.

FIELD TRIP