PRACTICUM: "പൂക്കളും ആണ്ടറുതികളും"എന്ന വി.ടി.ഭട്ടതിരിപ്പാടിന്റെ ലേഖനത്തെ ആസ്പദമാക്കി കേരളീയരുടെ ദേശീയ ഉത്സവമായ ഓണത്തെക്കുറിച്ച് ഒരു പഠനം.

                                                               INTRODUCTION

                                                                  ഓണം മലയാളികളുടെ ദേശീയ  ഉത്സവമാണ് .കർക്കടകത്തിലെ   കാർമേഘങ്ങളൊഴിഞ്ഞു  തെളിഞ്ഞ മാനവും  ഇളം വെയിലുമായി കടന്നുവരുന്ന പൊന്നിൻ ചിങ്ങമാസം.ആ ചിങ്ങപ്പുലരി നമുക്ക് സമ്മാനിക്കുന്ന പ്രതീക്ഷകളുടെ ആഘോഷമാണ് ഓണം.പൂവിളിയും ഊഞ്ഞാലാട്ടവും പൂക്കളങ്ങളും തുമ്പിതുള്ളലും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നു.കൊയ്ത്തുത്സവമാണ് ഓണമെങ്കിലും അതിന്റെ പിന്നിൽ ധാരാളം ഐതിഹ്യങ്ങൾ ഉണ്ട്.വാമനാവതാരം പൂണ്ട  വിഷ്ണു ,മഹാബലി ചക്രവർത്തിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്നും, വര്ഷം തോറും കേരളത്തിൽ വന്ന് പ്രജകളെ കാണുവാൻ അനുമതി കൊടുത്തു എന്നും അങ്ങനെ ജനങ്ങളെ കാണാൻ അദ്ദേഹം എത്തുന്ന ദിവസമാണ് ഓണം എന്നാണ് ഐതിഹ്യകഥ. ആണ്ടറുതികളിൽ പ്രധാനപ്പെട്ട ഒന്നാണ്  ഓണം.ഓണത്തിന് പൂക്കളും കൃഷിയുമായാണ് കൂടുതൽ ബന്ധം എന്ന് വി.ടി. ഭട്ടതിരിപ്പാട് "പൂക്കളും ആണ്ടറുതികളും " എന്ന ലേഖനത്തിലൂടെ വ്യക്തമാകുന്നു. ഈ  പാഠഭാഗത്തെ ആസ്പദമാക്കി ഓണവുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ നവതലമുറയിലേക്ക് എത്തിക്കുകയാണ് ഈ  പഠനത്തിലൂടെ ചെയ്യുന്നത് .



                                                             NEED AND SIGNIFICANCE


                                                               ഓണം എന്ന ദേശീയ ഉത്സവത്തിന്റെ പ്രാധാന്യം നിരവധി ഘടകങ്ങളുമായി ബന്ധപ്പെട്ടതാണ്.ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുടെ പ്രാധാന്യവും,അത് എന്തുകൊണ്ട്  ആണ്ടറുതിയായി ആഘോഷിക്കപ്പെടുന്നുവെന്നും നാം കണ്ടത്തേണ്ടതുണ്ട്. കാർഷിക സമ്പൽസമൃദ്ധിയുടെ പ്രതീകമായ ഓണം, കേരത്തിന്  ഒഴിച്ചുകൂടാൻ പറ്റാത്ത  ഉത്സവമാണ്.അതിന്റെ തനിമയും ഭംഗിയും എന്നും മായാതെ നിൽക്കുന്നു.എന്നാൽ അതിന്റെ പ്രാധ്യാന്യം അല്പം കുറഞ്ഞിട്ടുണ്ടെങ്കിലും പഴയ സംസ്കൃതിയെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓണം.
" പൂക്കളും ആണ്ടറുതികളും " എന്ന വി.ടി .ഭട്ടതിരിപ്പാടിന്റെ ലേഖനത്തിൽ വിഷു ,ഓണം,തിരുവാതിര എന്നീ ആണ്ടറുതികളെക്കുറിച്ചും പഴയകാല സംസ്കാരത്തെക്കുറിച്ചുമെല്ലാം വ്യക്തമാക്കുന്നുണ്ട്.ഇതിൽ ഓണത്തിന്റെ തനിമ കുട്ടികൾക്ക് പകർന്നു നൽകുവാൻ വേണ്ടിയാണ് ഈ പഠനം.ഇതുവഴി പഴയകാല സംസ്കാരത്തെക്കുറിച്ചും കാർഷികവൃത്തിയെക്കുറിച്ചുമുള്ള അറിവുകൾ കുട്ടികൾക്ക് ലഭിക്കുന്നു.
                                     

                                              STATEMENT  OF THE PROBLEM       

                                                                       "പൂക്കളും ആണ്ടറുതികളും"എന്ന വി.ടി.ഭട്ടതിരിപ്പാടിന്റെ ലേഖനത്തെ ആസ്പദമാക്കി കേരളീയരുടെ ദേശീയ ഉത്സവമായ  ഓണത്തെക്കുറിച്ച് ഒരു പഠനം.

                                                             OBJECTIVES


  •      കാർഷിക സമൃദ്ധിയുടെ   പ്രതീകമായ കേരളത്തെക്കുറിച്ച്   കുട്ടികളിൽ അവബോധം ഉണ്ടാക്കുവാൻ 
  • ഓണം എന്ന ദേശീയ ഉത്സവത്തിന്റെ തനിമയെക്കുറിച്ചും അതിന്റെ സാംസ്‌കാരിക ബന്ധത്തെക്കുറിച്ചും മനസ്സിലാക്കുവാൻ 
  • വി.ടി.യുടെ "പൂക്കളും ആണ്ടറുതികളും"  എന്ന പാഠഭാഗത്തെ ഓണംവുമായി ബന്ധിപ്പിച്ച്  വിവരങ്ങൾ നൽകുവാൻ 
  • ആണ്ടറുതിയായ ഓണത്തിന്റെ സവിശേഷതകൾ മനസ്സിലാക്കുവാൻ 

                                                         METHOD  OF  THE  STUDY 

                                                               ഈ പഠനത്തിന് സഹായകമായിത്തീർന്നത് പാഠപുസ്തകങ്ങൾ,ആനുകാലികങ്ങൾ,പത്രങ്ങൾ,നവമാധ്യമങ്ങൾ,മുതിർന്നവരിൽ നിന്നുള്ള അറിവുകൾ എന്നിവയാണ്.
                                               
                                                    ANALYSIS AND INTERPRETATION

                                                         ഓണം  ഒരു കൊയ്ത്തുത്സവമായിട്ടാണ്  ആദ്യ കാലത്ത്‌ ആഘോഷിച്ചിരുന്നത്.എല്ലായിടത്തും ക്ഷേത്രോത്സവമായി തുടങ്ങിയ ഓണം പിന്നീട് ഗാർഹികോത്സവമായി മാറി.ചിങ്ങ മാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടുനിൽക്കുകയും ചെയ്യുന്നു.
                                                                             ഓണവുമായി ബന്ധപ്പെട്ട്  നിരവധി ഐതിഹ്യങ്ങൾ നിലവിലുണ്ട്.അവയിൽ പ്രധാനപ്പെട്ടത് വാമനനെയും അസുര ചക്രവർത്തിയായ മഹാബലിയെക്കുറിച്ചുമുള്ളതാണ്.പാതാളത്തിലേക്ക് വാമനൻ ചവിട്ടി താഴ്ത്തിയ മഹാബലി വർഷംതോറും ജനങ്ങളെ കാണുവാൻ എത്തുന്ന ദിവസമാണ് ഓണം എന്നാണ് പ്രധാനപ്പെട്ട ഐതിഹ്യങ്ങളിൽ ഒന്ന്.
'ശ്രാവണം' എന്ന ബുദ്ധമത വാക്കാണ് ഓണമായി പരിണമിച്ചത് എന്ന്  ചിലർ വാദിക്കുന്നു.
                                                          തിരുവോണദിവസം വരുന്ന മാവേലിയെ സ്വീകരിക്കുന്നതിന് അത്തം മുതൽ ഒരുക്കങ്ങൾ ആരംഭിക്കുന്നു.മുറ്റത്ത് തറയുണ്ടാക്കി ചാണകം മെഴുകി പൂക്കളമൊരുക്കുന്നു. ചിങ്ങത്തിലെ അത്തം
നാൾ മുതലാണ് പൂക്കളം ഒരുക്കുന്നത്.
ആദ്യത്തെ ദിവസമായ അത്തം നാളിൽ ഒരു നിര പൂവ് മാത്രമേ പാടുള്ളൂ. രണ്ടാം ദിവസം രണ്ടിനം പൂക്കൾ. അങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടിവരുന്നു. പലതരം പുഷ്പങ്ങൾ പൂക്കളമൊരുക്കുവാൻ ഉപയോഗിക്കുന്നു. പണ്ട് കാലത്ത് നാടൻ പൂക്കളായിരുന്നു ഉപയോഗിച്ചിരുന്നത്. തുമ്പ, മുക്കുറ്റി, ചെത്തിപ്പൂവ്, ചെമ്പരത്തി, കോളാമ്പി, നന്ത്യാർവട്ടം, അരിപ്പൂവ്, തെച്ചി, കാക്കപ്പൂ, ചെമ്പകം എന്നിങ്ങനെ  നിരവധി നാടൻ പൂക്കളാണ് പണ്ട്
പൂക്കളത്തിൽ ഇടം പിടിച്ചിരുന്നത്. നാടൻ പൂക്കൾ മിക്കതും ഔഷധഗുണമുള്ളവയും ആയിരുന്നു.
                                                     കൃഷിയുമായി ഓണത്തിന് നല്ല ബന്ധമാണുള്ളത്. ഐശ്വര്യത്തിന് വേണ്ടി അധ്വാനിച്ചും ആരോഗ്യത്തിന് വേണ്ടി ആഹ്ലാദിച്ചും ശീലിച്ച  കർഷകർക്ക് ഓണം ഒരു ഉത്സവമാണ്. ഓണത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഓണസദ്യ. 'ഉണ്ടറിയണം ഓണം' എന്നാണ്
പഴമക്കാർ പറയുന്നത്. വർഷത്തിലൊരിക്കൽ വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കാനുള്ള അവസരം പണ്ടൊക്കെ സാധാരണക്കാരന് ഓണത്തിലെ ഉണ്ടാകാറുള്ളൂ.
                                                  ഓണത്തോടനുബന്ധിച്ച് പണ്ടുകാലങ്ങളിൽ നിരവധി ആചാരാനുഷ്ഠാനങ്ങളും മറ്റും നടത്തിയിരുന്നു. ഓണപ്പൊട്ടൻ, ഓണതുള്ളൽ  എന്നിവ  അവയിൽ ചിലതാണ്. ഓണപ്പൊട്ടൻ ചിങ്ങമാസത്തിലെ ഉത്രാടത്തിനും തിരുവോണത്തിനും വീടുകൾ തോറും കയറിയിറങ്ങുന്നു. 'വേലപ്പൊട്ടൻ' അഥവാ  'ഓണം തുള്ളത്‌ പഴയ കാലത്തുണ്ടായിരുന്ന ഒന്നാണ്. കലവേല സമുദായത്തിൽപ്പെട്ടവരാണ് ഇത് അവതരിപ്പിക്കുന്നത്. ഉത്രാട നാളിലാണ് ആദ്യം കളി തുടങ്ങുന്നത്. കളിസംഘം വീടുകൾതോറും കയറിയിറങ്ങി കലാപ്രകടനങ്ങൾ നടത്തുന്നു. വളരെ ജനകീയമായ പുലികളിയും ഓണത്തോടനുബന്ധിച്ച് നടത്തുന്നു.
                                                                      ഓണത്തിന് മറ്റൊരു സവിശേഷത കൂടിയുണ്ട്. ദുർവിചാരങ്ങളുടെയും വൃത്തിഹീനതയുടെയും ശുദ്ധീകരണമാണതിൽ പ്രധാനം. ചേട്ടയെ പുറത്താക്കി 'ശ്രീ' യെ അകത്താക്കുന്നു. ക്ഷാമകാലമായ കർക്കടകത്തിൽ നിന്ന് ചിങ്ങമെത്തുമ്പോൾ പ്രതീക്ഷയുടെ പൂക്കൾ വിടരുന്നു. ഓണമെന്ന ആണ്ടറുതി പാരമ്പര്യത്തിന്റേയും കാർഷികവൃത്തിയുടേയും സംസ്കാരത്തിന്റേയും ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകം കൂടിയാണ്.
                                                                 
                                                              CONCLUSION

                                                                           കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം സംസ്കാരത്തിന്റെ ഭാഗം കൂടിയാണ്.പഴയ കാലത്തു കേരളീയ ജീവിതം കാർഷികവൃത്തിയുമായി   ബന്ധപ്പെട്ടതായിരുന്നു.ഓണം ആകുന്ന ആണ്ടറുതി വിളവെടുപ്പ് ഉത്സവം കൂടിയാണ്.അത് കൃഷിയെയും ആചാരാനുഷ്ഠാനങ്ങളേയും സ്വാധീനിച്ചിട്ടുണ്ട്.പൂക്കളും ഓണാഘോഷവുമെല്ലാം കാലം മാറിയതിനൊപ്പം വ്യത്യാസം വന്നിട്ടുണ്ട്.ഓണക്കാലം പൂക്കളുടെ കാലം കൂടിയാണ്.പുതുതലമുറയ്ക്ക് പഴയഓണാക്കാഴ്ചകളുംമറ്റുംഅന്യമായിക്കൊണ്ടിരിക്കുകയാണ്.ഓണത്തിന്റെ തനിമയും അതുമായി ബന്ധപ്പെട്ട വിവരങ്ങളും മനസ്സിലാക്കുവാൻ ഈ പഠനത്തിലൂടെ സാധിക്കുന്നു.

Comments

  1. Can u give notes for this chapter

    ReplyDelete
  2. ക്വസ്റ്റിൻ നമ്പർ ഫൈവ് കൂടുതൽ സംസ്കാരങ്ങൾ കണ്ടെത്തി പദങ്ങൾ എഴുതുക

    ReplyDelete
  3. നമ്മുടെ സംസ്കാരത്തിൽ പൂക്കളുടെ സ്ഥാനത്തെ പറ്റിയുള്ള വി.ടി യുടെ 2 നീരീക്ഷങ്ങൾ എന്തെല്ലാം ആണ്?

    ReplyDelete

Post a Comment

Popular posts from this blog

FIELD TRIP