Posts

Image
                                                                                  c onscientization programme report       

എട്ടാം ആഴ്ച 14-1-2019 മുതൽ18-1-2019 വരെ

എട്ടാം ആഴ്ച 14-1-2019 മുതൽ18-1-2019 വരെ               ഈ ആഴ്ചയും കൃത്യ സമയത്ത് തന്നെ സ്കൂളിൽ എത്തിച്ചേരാൻ സാധിച്ചു. ഞങ്ങളുടെ ട്രെയിനിങ്ങ് ഈ ആഴ്ച തീർന്നു. 'മതിലേരിക്കന്നി', "നനയാത്ത മഴ" എന്നീ പാഠങ്ങൾ ഞാൻ പഠിപ്പിച്ചു.പതിനാലാം തീയതി ഞാൻ അച്ചീവ്മെൻറ് ടെസ്റ്റ് നടത്തി.അതിന്റെ പേപ്പറുകളും മറ്റും കുട്ടികൾക്ക് നൽകി.          പതിനെട്ടാം തീയതി ഉച്ചവരെയേ ക്ലാസ് ഉണ്ടായിരുന്നുള്ളൂ. സ്കൂളിലെ പ്രധാനാധ്യാപികയും മറ്റ് അധ്യാപകരും ഞങ്ങൾക്ക് യാത്രയയപ്പ് നൽകി. കുട്ടികൾക്ക് ഞങ്ങൾ മധുര പലഹാരങ്ങൾ നൽകി.കോയിക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ഓരോ ദിനവും എനിക്ക് മറക്കാൻ കഴിയാത്ത കുറേയേറെ നിമിഷങ്ങളെ സമ്മാനിക്കുകയും ഉണ്ടായി. കുട്ടികളെ പിരിയുന്നതിലും മറ്റും എനിക്ക് വിഷമം ഉണ്ടായിരുന്നു.

ഏഴാം ആഴ്ച 7-01-2019 മുതൽ 11-01-2019 വരെ

ഏഴാം ആഴ്ച 7-01-2019 മുതൽ 11-01-2019 വരെ                ഈ ആഴ്ചയും കൃത്യ സമയത്ത് തന്നെ സ്കൂളിൽ എത്തിച്ചേരാൻ സാധിച്ചു. 9 B യിൽ ഉപമാലങ്കാരത്തെക്കുറിച്ചും ദിത്വസന്ധിയെക്കുറിച്ചും പഠിപ്പിച്ചു. കുപ്പായം എന്ന പാഠഭാഗം നാടകരൂപത്തിൽ കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു.മികച്ച നടിയായി മയൂഖയേയും മികച്ച നടനായി കാളിദാസനേയും തിരഞ്ഞെടുത്തു. എന്റെ പാഠാസൂത്രണം അനുസരിച്ചുള്ള മുഴുവൻ പാഠങ്ങളും ഞാൻ ഈ ആഴ്ച എടുത്ത് തീർത്തു.

innovative lesson plan

Image

ആറാം ആഴ്ച 31-1-2019 മുതൽ 5-01-2019 വരെ

ആറാം ആഴ്ച 31-1-2019 മുതൽ 5-01-2019 വരെ               ഈ ആഴ്ച്ചയും കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്തിച്ചേരുവാൻ സാധിച്ചു.  'തേൻവരിക്ക' എന്ന നാരായന്റെ ചെറുകഥ കുട്ടികളെ പഠിപ്പിച്ചു."കുപ്പായം" എന്ന എം.ടി.വാസുദേവൻ നായരുടെ ഓർമ്മക്കുറിപ്പ് പാത്രനാട്യത്തിലൂടെ അവതരിപ്പിക്കുന്നതിനായി അഭിനയിക്കാൻ താൽപര്യമുള്ള കുട്ടികളെ ഞാൻ കണ്ടെത്തി. കുട്ടികൾക്ക് മാർഗ്ഗ നിർദ്ദേശങ്ങളും നൽകി.ആരതിയുടേയും പൊന്നിദാസിന്റേയും ക്ലാസ് കാണുവാൻ പോയി. അഞ്ചാം തീയതി ഡയഗനോസ്റ്റിക് ടെസ്റ്റ് നടത്തി. ഒന്നാം തീയതി കോൺസെന്റയ്സേഷൻ ക്ലാസ് നടന്നി.
Image
                                                            സ്കൂളിലെ കൃഷി വിളവെടുപ്പ്
Image
                                 CONSCIENTIZATION   PROGRAMME 
Image
                                                                                                                 ഞങ്ങളുടെ സ്കൂൾ 

അഞ്ചാം ആഴ്ച 3-12-18 മുതൽ 10-12-2018 വരെ

അഞ്ചാം ആഴ്ച 3-12-18 മുതൽ 10-12-2018 വരെ             ഈ ആഴ്ചയിലും കൃത്യ സമയത്ത് തന്നെ സ്കൂളിൽ എത്തിച്ചേരാൻ സാധിച്ചു. കാളകൾ, രണ്ട് ടാക്സിക്കാർ എന്നീ പാഠങ്ങൾ പഠിപ്പിച്ച് തീർത്തു.നോട്ടും നൽകി.11 മുതൽ കുട്ടികൾക്ക്  രണ്ടാം പാദ വാർഷിക പരീക്ഷ ആയതിനാൽ പാഠഭാഗങ്ങൾ പഠിച്ചിപ്പ് തീർത്തു. പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ ഞാൻ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.ഹരിഷ്മ, അളകനന്ദ, നിഷാദാസ്, സുഹാന എന്നിവരുടെ ക്ലാസ് കാണുവാൻ ഞാൻ പോയിരുന്നു.                    11 മുതൽ 21 വരെ കുട്ടികൾക്ക് പരീക്ഷ ആയിരുന്നു. 22 മുതൽ 30 വരെ ക്രിസ്മസ് അവധിയായിരുന്നു.
FIFTH DAY (3/12/2018 - 10/12/2018)        അധ്യാപക പരിശീലത്തിന്റെ അഞ്ചാമത്തെ ആഴ്ച പതിവ് പോലെ ലെസ്സൺ പ്ലാൻ അനുസരിച്ചു സിജി\ലാസുകൾ എടുത്തു . ഹരിതഗൃഹങ്ങളേയും ഹരിതഗൃഹ വാതകങ്ങൾ പട്ടിയുമാണ് ഞാൻ ക്ലാസ് എടുത്തത്. കൂടത്ര ഈ ആഴ്ച സിനി മിസ് ക്ലാസ് കാണാൻ വന്നിരുന്നു.ഓസോൺ പാളിയേയും അതിന്റെ ധർമവും , അൾട്രാ വയലറ്റ് കിരണങ്ങൾ സൃഷ്ടിക്കുന്ന ദോഷവശങ്ങളുമാണ് ഞാൻ ക്ലാസ് എടുത്തത്. അദ്ധ്യാപിക ക്ലാസ് എടുത്തതിന്റർ പോരായ്മകൾ ചൂണ്ടി കാട്ടി. ഇനിയുള്ള ക്ലാസുകളിൽ ഈ പോരായ്മകൾ തിരുത്തി ക്ലാസ് കൈകാര്യം ചെയ്യണമെന്ന് എനിക്ക് അതിലൂടെ മനസിലായി. അതുപോലെ തന്നെ ഈ ആഴ്ച ഞാൻ ഐസിടി ഉപയോഗിച്ചിട്ടുള്ള ഒരു ക്ലാസ്‌ എടുത്തിരുന്നു. അന്തരീക്ഷ ഘടനയെ പറ്റിയാണ് ഞാൻ ക്ലാസ് എടുത്തത്.                     ഈയാഴ്ച സ്കൂളിൽ "കോയിക്കൽ ഡെയിലി " എന്ന് പേരുള്ള സ്കൂളിന്റെ തന്നെ ഒരു പത്രം പ്രദർശിപ്പിച്ചു.സ്കൂളിന്റെ നേട്ടങ്ങളും പ്രവർത്തനങ്ങളും ഉൾപ്പെട്ടതായിരുന്നു ഈ പത്രം .

നാലാം ആഴ്ച 26-11-2018 മുതൽ 30-11-2018 വരെ

നാലാം ആഴ്ച 26-11-2018 മുതൽ 30-11-2018 വരെ                   ഈ ആഴ്ചയും കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. അജഗജാന്തരം എന്ന പാഠത്തിന്റെ നോട്ട് നൽകി. സാക്ഷി എന്ന കഥ പഠിപ്പിച്ച് തീർത്തു. 'കാളകൾ' എന്ന പി.ഭാസ്കരന്റെ കവിതയുടെ കുറച്ച് ഭാഗം പഠിപ്പിച്ചു.30 ന് ക്ലാസ് ഇല്ലായിരുന്നു. ഐ.സി.ടി.അധിഷ്ഠിത ക്ലാസ് മുറിയിലാണ് പഠിപ്പിച്ചത്.ചില ദിവസങ്ങളിൽ ഉച്ചഭക്ഷണം വിളമ്പുവാനായി പോയി.

മൂന്നാം ആഴ്ച19-11-2018 മുതൽ24-11-2018 വരെ

മൂന്നാം ആഴ്ച19-11-2018 മുതൽ24-11-2018 വരെ.               ഈ ആഴ്ചയും കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്തിച്ചേരാൻ കഴിഞ്ഞു. അജഗജാന്തരം എന്ന കഥ പഠിപ്പിച്ച് തീർത്തു. 'സാക്ഷി' എന്ന സി.വി.ശ്രീരാമന്റെ കഥയുടെ കുറച്ച് ഭാഗം ഈ ആഴ്ച പഠിപ്പിച്ചു.ക്ലാസ് കാണുവാൻ ജയകുമാരി ടീച്ചർ വന്നിരുന്നു. അഞ്ചു, ഷെബീബ, സുമി, ആര്യ എന്നിവരുടെ ക്ലാസ് കാണുവാൻ പോയിരുന്നു.മലയാളത്തിളക്കം എന്ന പരിപാടിയും സ്കൂളിൽ ഉണ്ടായിരുന്നു. ഐ.സി.ടി.അധിഷ്ഠിത ക്ലാസ് മുറിയിലാണ് ഞാൻ പഠിപ്പിച്ചത്.

രണ്ടാം ആഴ്ച12-11-2018 മുതൽ 16-11-2018 വരെ

രണ്ടാം ആഴ്ച12-11-2018 മുതൽ 16-11-2018 വരെ.                        ഈ ആഴ്ച കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്തിച്ചേരുവാൻ സാധിച്ചു.മാണിക്യവീണ എന്ന പാഠത്തിന്റെ മുഴുവൻ നോട്ടുകളും നൽകി. സഫലമീ യാത്ര എന്ന എൻ.എൻ. കക്കാടിന്റെ കവിത പഠിപ്പിച്ചു. എസ്.വി വേണുഗോപൻ നായരുടെ അജഗജാന്തരം എന്ന കഥയുടെ കുറച്ച് ഭാഗം പഠിപ്പിച്ചു.ഐ.സി.ടി അധിഷ്ഠിത ക്ലാസ് മുറിയിലാണ് പഠിപ്പിച്ചത്.'മലയാളത്തിളക്കം' എന്ന ഗവൺമെന്റിന്റെ പരിപാടിയുടെ ഉദ്ഘാടനവും സ്കൂളിൽ നടന്നു.അഞ്ചു ടീച്ചറുടെ ക്ലാസ് കാണുവാൻ പോയിരുന്നു.ശിശുദിനം സ്കൂളിൽ വിപുലമായി ആഘോഷിച്ചു.ഉച്ചവരെ സ്കൂളിലെ കുട്ടികൾ തന്നെയായിരുന്നു സ്കൂളിലെ മിക്ക പ്രവർത്തനങ്ങളും ചെയ്തത്.

ശിശുദിനം

Image
                   ശിശുദിനച്ചിത്രങ്ങൾ                             

Teaching practice phase 2 ::Weekly reflection

          Teaching practice phase 2 ::Weekly reflection                            07-11-2018 മുതൽ ബി.എഡ്. കോഴ്സിന്റെ ഭാഗമായി മുപ്പത് ദിവസത്തെ ട്രെയിനിങ് ഉണ്ടായിരുന്നു.ഗവ.എച്ച്.എസ്.എസ്.കോയിക്കൽ സ്കൂളാണ് ട്രെയിനിങ്ങിനായി എനിക്ക് ലഭിച്ചത്.ഞങ്ങൾ 15 പേരാണ് ഇവിടെ ട്രെയിനിങ്ങിനായി എത്തിയത്.രാവിലെ 9.30ന് ആരംഭിക്കുന്ന ക്ലാസുകൾ വൈകിട്ട് 4.30ന് അവസാനിക്കും. ദിവസവും 8 പിരീഡുകളാണ് ഉള്ളത്. രാജു സർ ആയിരുന്നു എന്റെ കൺസൾട്ടന്റ് ടീച്ചർ  ഞങ്ങൾ എല്ലാവരും 9.30 ന് അകം തന്നെ സ്കൂളിൽ എത്തിച്ചേർന്നു. സ്കൂളിലെ എച്ച്.എം ആയ സീറ്റ ടീച്ചർ ഞങ്ങൾക്ക് ചില നിർദേശങ്ങൾ നൽകി.ശേഷം ഞങ്ങൾക്കായി അനുവദിച്ച മുറിയിലേക്ക് പോയി. ഈ ആഴ്ച 'മാണിക്യവീണ' എന്ന എട്ടാം ക്ലാസിലെ കേരളപാഠാവലിയിലെ പാഠം ഞാൻ പഠിപ്പിച്ചു തീർത്തു. ഒൻപതിലെ 'സഫലമീ യാത്ര' എന്ന പാഠത്തിന്റെ കുറച്ച് ഭാഗവും പഠിപ്പിച്ചു.ICT അധിഷ്ഠിത ക്ലാസ് മുറികളിലാണ് ഞാൻ പഠിപ്പിച്ചത്. അതിനാൽ വീഡിയോയും മറ്റും "സമഗ്ര" എന്ന വെബ് സൈറ്റിൽ നിന്നും എടുക്കുവാൻ സാധിച്ചു.

innovative work

Image