അഞ്ചാം ആഴ്ച 3-12-18 മുതൽ 10-12-2018 വരെ ഈ ആഴ്ചയിലും കൃത്യ സമയത്ത് തന്നെ സ്കൂളിൽ എത്തിച്ചേരാൻ സാധിച്ചു. കാളകൾ, രണ്ട് ടാക്സിക്കാർ എന്നീ പാഠങ്ങൾ പഠിപ്പിച്ച് തീർത്തു.നോട്ടും നൽകി.11 മുതൽ കുട്ടികൾക്ക് രണ്ടാം പാദ വാർഷിക പരീക്ഷ ആയതിനാൽ പാഠഭാഗങ്ങൾ പഠിച്ചിപ്പ് തീർത്തു. പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ ഞാൻ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.ഹരിഷ്മ, അളകനന്ദ, നിഷാദാസ്, സുഹാന എന്നിവരുടെ ക്ലാസ് കാണുവാൻ ഞാൻ പോയിരുന്നു. 11 മുതൽ 21 വരെ കുട്ടികൾക്ക് പരീക്ഷ ആയിരുന്നു. 22 മുതൽ 30 വരെ ക്രിസ്മസ് അവധിയായിരുന്നു.